കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ പ്രായാധിക്യഅസുഖത്തെ തുടർന്ന് മരിച്ചു. പാലക്കാട് മണ്ണാർക്കാട് തച്ചന്പ്ര സ്വദേശി കോശി വർഗീസ് (80) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയായിരുന്നു മരണം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തുന്നത്. ബന്ധുക്കളെ ജയിൽ അധികൃതർ വിവരം അറിയിച്ചിട്ടുണ്ട്.