കാസർഗോഡ്: കാസര്‍ഗോഡ് താലൂക്ക് പരിധിയില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുള്ള ചെങ്കള, കുഡ്ലു വില്ലേജുകള്‍ വിഭജിച്ച് പുതിയ വില്ലേജുകള്‍ രൂപീകരിക്കണമെന്ന് കാസര്‍ഗോഡ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ പരിധിയിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധരായ കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുന്ന ബഡ്സ് സ്കൂളിന്റെ കെട്ടിടം കാലപ്പഴക്കത്താല്‍ ഉപയോഗ യോഗ്യമല്ലാതായിരിക്കുന്നതിനാല് പുതിയ കെട്ടിടം പണിത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് പ്രശ്നം, അണങ്കൂര്‍ ആയുര്‍വേദാശുപത്രിക്ക് സമീപമുള്ള പുതിയ റോഡിന്റെ നിര്‍മാണം തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എ.മുഹമ്മദ് ഹനീഫ, മൂസ ബി.ചെര്‍ക്കള, കെ.എം.ഹസൈനാര്‍, നാഷണല്‍ അബ്ദുള്ള, സണ്ണി അരമന, എം.അബ്ബാസ്, കരുണ്‍ താപ്പ, മുഹമ്മദ് ടിന്പര്‍,തഹസില്‍ദാര്‍ കെ.എ.സാദിഖ് ബാഷ, ഡെപ്യൂട്ടി തഹസില്‍ദാര്‍ രമേശന് പൊയിനാച്ചി എന്നിവർ പങ്കെടുത്തു.