ലണ്ടൻ: യുകെയിലെയും അയർലധലെയും പ്രവാസി മലയാളികൾക്ക് നവകേരളനിർമ്മിതിക്കുള്ള ആശയങ്ങൾ നേതാക്കളുമായി പങ്കുവെക്കുവാൻ അവസരം ഒരുക്കി എൽഡിഎഫ് യുകെ ആൻഡ് അയർലൻഡ് കമ്മിറ്റി. ഫെബ്രുവരി 14 ഞായറാഴ്ച ഉച്ചക്ക് 2.30നു ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടൻ എംപിയുമാണ് പ്രവാസികളോട് സംവദിക്കാൻ എത്തുന്നത്. ജനകീയ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താനുള്ള ആശയങ്ങൾ അവതരിപ്പിക്കുവാനും ചോദ്യങ്ങൾ ചോദിക്കാനും അവസരം ഉണ്ടാവും.
സൂം മീറ്റിംഗിലൂടെ ഓണ്‍ലൈൻ ആയി നടക്കുന്ന പരിപാടിയിൽ എഐസി സെക്രട്ടറി ഹർസെവ് ബെയ്ൻസ് , എൽഡിഎഫ് യുകെ & അയർലൻഡ് മറ്റു നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും.. നേതാക്കളോട് സംവദിക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളെയും എൽഡിഎഫ് യുകെ & അയർലൻഡ് ക്യാന്പയിൻ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
പ്രവാസികളോട് സംവദിക്കാൻ ധനമന്ത്രി തോമസ് ഐസക്കും തോമസ് ചാഴികാടൻ എംപിയും
11:33 PM Feb 11, 2021 | Deepika.com