കണ്ണൂർ: ഗുണകാംക്ഷയും സദ്സ്വഭാവവും സ്നേഹവുംഎല്ലാവർക്കും അനുഭവവേദ്യമാക്കിയ നന്മകളിലെ വ്യത്യസ്തനായിരുന്നു വി.കെ.അബ്ദുൽഖാദർ മൗലവിയെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസമദ് സമദാനി എംപി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വി.കെ. അബ്ദുൾ ഖാദർ മൗലവിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചേംബർ ഹാളിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സമദാനി. ജില്ലാപ്രസിഡന്റ് പി. കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, സിഎംപി പോളിറ്റ് ബ്യൂറോ മെന്പർ സി.എ. അജീർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.