തലശേരി: ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറാനുള്ള കഴിവും നിശ്ചയദാർഢ്യവുമുള്ള നേതാവായിരുന്നു കോടിയേരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയിൽ കേഡർമാരെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച കോടിയേരിയുടെ വിയോഗം സിപിഎമ്മിന് മാത്രമല്ല രാഷ്ട്രീയ കേരളത്തിനാകെ തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് തലശേരിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. കാരായി രാജൻ അധ്യക്ഷത വഹിച്ചു.
കെ.പി.മോഹനൻ എംഎൽഎ, സി.പി.ഷൈജൻ, എം.പി.സുമേഷ്, കാരായി ചന്ദ്രശേഖരൻ, അഡ്വ.കെ.എ.ലത്തീഫ്, സജീവ് മാറോളി, കെ.കെ.മാരാർ, സി.എൻ.ചന്ദ്രൻ, എം.സി.പവിത്രൻ,സി.കെ. രമേശൻ എന്നിവർ പ്രസംഗിച്ചു. മൗന ജാഥയും നടന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടന്നു.