കണ്ണൂർ: സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ് ഫെസിലേറ്റഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 15 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 10ന് മുമ്പ് എൻബിഎഫ്സിയിൽ രജിസ്റ്റർ ചെയ്യണം . കൂടുതൽ വിവരങ്ങൾക്ക് 0471-2770534 / 8592958677 നമ്പറിലോ nbfc. norka@ kerala. gov.in / nbfc.coordin ator@ gmail.com എന്നീ ഇ മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം.