ചെങ്ങളായി: ചെങ്ങളായി സമരിറ്റൻ ട്രസ്റ്റിന്റെ കീഴിൽ സിഎസ്ടി ഫാദേഴ്സിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സമരിറ്റൻ സാന്ത്വന പരിചരണ കേന്ദ്രം അഞ്ചാം വർഷത്തിലേക്ക്. ഇതിന്റെ ഭാഗമായി സമരിറ്റൻ ഹോമിനോട് ചേർന്ന് ഒരുക്കിയ ഓഫീസും ഭിന്നശേഷക്കാർ ഉണ്ടാക്കുന്ന വിവിധ ഉത്പന്ന വിപണന സ്റ്റോറും പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു.
സാന്ത്വനം ഓഫീസിൽ കിടപ്പുരോഗികൾക്ക് ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ സിലിണ്ടർ, സെമി ഫോൾഡിംഗ് കട്ടിലുകൾ, വീൽചെയർ, വാക്കർ, എയർ ബഡ് തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ അധ്യക്ഷത വഹിച്ചു.ഉത്പന്ന വിൽപനോദ്ഘാടനം ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ് കെ.ജെ. ലില്ലിക്ക് നൽകി നിർവഹിച്ചു. ജില്ലയിലെ മലയോര മേഖലകളെ കേന്ദ്രീകരിച്ച് 900ലധികം വീടുകളിലാണ് നിലവിൽ ഡോക്ടർ കെ.ജെ. ലില്ലിയുടെ നേതൃത്വത്തിലുളള മെഡിക്കൽ ടീം സമരിറ്റൻ ട്രസ്റ്റിന്റെ ഭാഗമായി സാന്ത്വന പരിചരണം നടത്തുന്നത്. അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ഡയാലിസിസ് പദ്ധതിക്കും സമരിറ്റൻ പാലിയേറ്റീവ് കെയർ സെന്റർ തുടക്കം കുറിച്ചു. സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനവും വിവിധ സംരംഭ സഹായവും നൽകുന്നുണ്ട്. എംജി കോളജ് ഇരിട്ടി, എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരം, നവജ്യോതി കോളജ് ചെറുപുഴ എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരുടെയും കിടപ്പുരോഗികളുടെയും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരുടെയും 156 കുട്ടികൾക്കായി ലീപ് പദ്ധതിയും സെന്റർ നടപ്പാക്കുന്നുണ്ട്. 75 ഓളം വരുന്ന സന്നദ്ധ പ്രവർത്തകരുടെ "ഒപ്പം' എന്ന കൂട്ടായ്മ സമരിറ്റന്റെ ക്ഷേമ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നു.