ഉളിക്കൽ: കാലാങ്കിയുടെ ടൂറിസം മേഖലയിൽ പുത്തൻ പ്രതീക്ഷകളുണർത്തി ട്രീ ഹൗസ് പ്രവർത്തനമാരംഭിച്ചു. കാലാങ്കി ഇക്കോ ടൂറിസം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച ട്രീ ഹൗസ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. രണ്ട് മുറികളുള്ള ട്രീ ഹൗസിലിരുന്ന് സൂര്യാസ്തമയവും താഴ്വാര കാഴ്ചകളും കാണാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
ടൂറിസം സെക്രട്ടറി ജോയി ചേക്കാംതടത്തിലിന്റെ നേതൃത്വത്തിൽ അഞ്ചുലക്ഷത്തോളം രൂപ ചെലവിലാണ് ട്രീ ഹൗസ് നിർമിച്ചത്.
മുൻകൂട്ടി ബുക്ക് ചെയ്യുന്ന സഞ്ചാരികൾക്ക് ഇവിടെ താമസസൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലയിലെ പുതിയ ടൂറിസം കേന്ദ്രമായി വളർന്നുവരുന്ന കാലാങ്കിക്ക് ട്രീ ഹൗസ് മുതൽക്കൂട്ടാകുമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ചാക്കോ പാലക്കലോടി, ഉളിക്കൽ പഞ്ചായത്തംഗങ്ങളായ ഇന്ദിര പുരുഷോത്തമൻ, ബിജു വെങ്ങലപ്പള്ളി, മുൻ ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, കാലാങ്കി ഇക്കോ ടൂറിസം പ്രസിഡന്റ് ജ്യോതിഷ് കുഴിയംപ്ലാവിൽ, ദേവസ്യാച്ചൻ കേളിമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. കാലാങ്കിയിൽ നാല് വ്യൂ പോയിന്റുകളാണ് നിലവിലുള്ളത്. ഇതിനോടു ചേർന്ന് അപ്പർ കാലാങ്കിയിലാണ് ട്രീ ഹൗസ് ഒരുക്കിയിട്ടുള്ളത്.