+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ്ഞ്ച​ൽ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാ​മ​ത് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നാ​ളെ

ഇ​രി​ട്ടി: ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ആ​രം​ഭി​ച്ച എ​യ്ഞ്ച​ൽ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാ​മ​ത് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​
എ​യ്ഞ്ച​ൽ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാ​മ​ത് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നാ​ളെ
ഇ​രി​ട്ടി: ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ആ​രം​ഭി​ച്ച എ​യ്ഞ്ച​ൽ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാ​മ​ത് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഇ​രി​ട്ടി​യി​ൽ നാ​ളെ 12.30ന് ​സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​രേ​ത​നാ​യ ഫാ. ​ജോ​സ് മ​ണി​പ്പാ​റ സ്ഥാ​പി​ച്ച സ​ച്ചി​ദാ​ന​ന്ദ പ്ര​കൃ​തി​ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ ക​ട​ത്തും​ക​ട​വി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഡ​യാ​ലി​സി​സ് ചി​കി​ത്സാ​രം​ഗ​ത്ത് ഇ​രി​ട്ടി മേ​ഖ​ല​യി​ൽ ആ​ദ്യ​ത്തെ​യും സം​സ്ഥാ​ന​ത്ത് ര​ണ്ടാ​മ​ത്തേ​തു​മാ​യ ജ​ർ​മ​ൻ നി​ർ​മി​ത അ​ത്യാ​ധു​നി​ക എ​ച്ച്ഡി​എ​ഫ് മെ​ഷീ​നു​ക​ൾ ഇ​വി​ടെ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
എ​ടൂ​ർ, പേ​രാ​വൂ​ർ, കു​ന്നോ​ത്ത്, നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു ദി​വ​സം 30 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​നാ​കും.
ഫൊ​റോ​ന വി​കാ​രി​മാ​രാ​യ റ​വ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​ക​രോ​ട്ട് (പേ​രാ​വൂ​ർ), ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ (എ​ടൂ​ർ), ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാം​മാ​ക്ക​ൽ (കു​ന്നോ​ത്ത്), ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ (നെ​ല്ലി​ക്കാം​പൊ​യി​ൽ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ലെ 50 ഓ​ളം ഇ​ട​വ​ക വി​കാ​രി​മാ​രും ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രും ചേ​ർ​ന്ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ത​ത് പ്ര​ദേ​ശ​ത്തെ രോ​ഗി​ക​ളു​ടെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് നി​ർ​വ​ഹി​ക്കു​ന്ന​ത്. നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ. ​ടോം ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ടീ​മ​ന്‍റെ നി​രീ​ക്ഷ​ണം ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ചെ​റു​പു​ഴ​യി​ലും കാ​ഞ്ഞ​ങ്ങാ​ടും സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റു​ക​ൾ ഉ​ട​ൻ തു​റ​ക്കു​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി, എ​യ്ഞ്ച​ൽ ഇ​രി​ട്ടി ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് മു​ണ്ട​മ​റ്റം എ​ന്നി​വ​ർ അ​റി​യി​ച്ചു.