കണ്ണൂർ: ഈമാസം പത്തുമുതൽ മുഴുവൻ നിർമാണപ്രവൃത്തികളുടെയും ടെൻഡൻ ബഹിഷ്കരിക്കുമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപനസമിതി ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ ഡിസംബർ ഒന്നുമുതൽ ഏറ്റെടുത്ത മുഴുവൻ പ്രവൃത്തികളും നിർത്തിവയ്ക്കും.സമരത്തിന് മുന്നോടിയായി ഇന്നു രാവിലെ 11ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സമരപ്രഖ്യാപന കൺവൻഷൻ സംഘടിപ്പിക്കും. സംസ്ഥാന ജനറൽ കൺവീനർ വർഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്യും.
നിർമാണസാമഗ്രികളുടെ വില കുത്തനേ വർധിച്ചിട്ടും 2018 ലെ കേന്ദ്ര പൊതുമരാമത്ത് പട്ടിക നിരക്ക് പ്രകാരമാണ് കേരളത്തിൽ സർക്കാർ പ്രവൃത്തി കണക്കാക്കുന്നതെന്നും 2021 ലെ നിരക്ക് നിലവിൽ വന്നെങ്കിലും സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. അഞ്ചു ലക്ഷം രൂപവരെയുള്ള അടങ്കൽ വരുന്ന പ്രവൃത്തികളെ ഇ-ടെൻഡറുകളിൽനിന്ന് ഒഴിവാക്കുക, ടാറിന്റെ വില വ്യതിയാനം നൽകാനുള്ള ഉത്തരവുകൾ നടപ്പിലാക്കുക, ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകുക, കേന്ദ്രസർക്കാർ നൽകിവരുന്ന എംഎസ്എംഇ ആനുകൂല്യങ്ങൾ കേരളത്തിലെ ചെറുകിട കരാറുകാർക്ക് നൽകുക, വൈകല്യ ബാധ്യത കാലയളവിൽ വിജിലൻസ് അന്വേഷണം ഒഴിവാക്കുക, രൂപകല്പനകളിലെയും അടങ്കലുകളിലെയും പിഴവുകൾക്ക് കരാറുകാരെ ശിക്ഷിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പത്രസമ്മേളനത്തിൽ ചെയർമാൻ പി.പി. അബ്ദുൾ റഹ്മാൻ, എ. വിജയൻ, സുനിൽ പോള, പി.എ. രാജീവ്, പി.എം. ഉണ്ണിക്കൃഷ്ണൻ, ഡി. കുഞ്ഞികണ്ണൻ എന്നിവർ പങ്കെടുത്തു.