ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടുനിന്ന് വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഴക്കുന്ന് എസ്ഐ ഷിബു എഫ്. പോളിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ പറമ്പിനോടു ചേർന്ന ഓവുചാലിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ചുവച്ച നിലയിലാണ് മാരകായുധങ്ങൾ കണ്ടെടുത്തത്.
ഏഴ് വടിവാൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയവയാണ് പിടികൂടിയത്. മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മേഖലയിൽ പോലീസ് വ്യാപക പരിശോധന നടത്തി. എസ്ഐ നാസർ പൊയിലൻ, എഎസ്ഐ രാജ് നവാസ് എന്നിവരും ആയുധങ്ങൾ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.