ചങ്ങനാശേരി: എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ മുതല്‍മുടക്കി ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുതിയതായി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയും ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് മുഖ്യപ്രഭാഷണവും നടത്തും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പ്രസംഗിക്കും.
കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉള്ളില്‍ സ്റ്റേഷന്മാസ്റ്റര് റൂം, കണ്ട്രോള് റൂം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. എച്ച്എല്‍എല്‍ ലൈഫ് കെയറിനാണ് നിര്‍മാണ ചുമതല.
നിലവിലുള്ള പഴയകെട്ടിടം ഉടന്‍തന്നെ പൊളിച്ചു മാറ്റും. ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായതായി ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.