കോട്ടയം: സഹകരണ മേഖലയും കാര്‍ഷിക മേഖലയും തമ്മില്‍ പൊക്കിൾക്കൊടി ബന്ധമെന്ന് മന്ത്രി വി.എന്‍. വാസവന്. സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആനിക്കാട് റീജണല്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ സഹകരണ മേഖലയും തിരിച്ചും എന്ന നിലയില്‍ സഹകരണ മേഖലയും കാര്‍ഷിക മേഖലയും ഒരു പോലെ വളരുന്നതാണ് കേരളം കണ്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ്കുമാര്‍, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ്, ആനിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ഗോപകുമാര്‍, എആര്‍എഫ്എസ്സി ബാങ്ക് എംഡി റെജിമോള്‍ ഫിലിപ്പ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് കാര്‍ഷിക- സഹകരണ വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ഫിലിപ്പ് കുഴികുളം, സഹകരണ സംഘം കോട്ടയം (ജനറല്‍) ജോയിന്റ് രജിസ്ട്രാര്‍ എന്‍. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.