വടക്കഞ്ചേരി : എൻഎസ്എസ് നെന്മാറ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു.
ക്ലസ്റ്ററിനു കീഴിൽ വരുന്ന പത്ത് സ്കൂളുകളിലെ എൻഎസ്എസ് വോളണ്ടിയർന്മാരാണ് കർഷക തൊഴിലാളികളുടെ റോളിൽ തിളങ്ങിയത്.
നെന്മാറ ക്ലസ്റ്റർ പിഎസി സോളി ടീച്ചറുടെ നേതൃത്വത്തിൽ യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസർന്മരും വോളണ്ടിയർ ഗ്രൂപ്പുകളും ചേർന്നാണ് നടീൽ നടത്തിയത്. ഹരിതം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ കൃഷിയോടുള്ള അഭിരുചി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ക്ലസ്റ്റർ പിഎസി സോളി ടീച്ചർ പറഞ്ഞു.
ജില്ലാ കണ്‍വീനർ പ്രവീണ്‍ ശശിധരൻ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. സോളി സെബാസ്റ്റ്യൻ അധ്യക്ഷയായി.
സ്കൂൾ പ്രോഗ്രാം ഓഫീസർന്മാരായ മുരളീധരൻ, ധന്യ, ശ്രീജ, ശ്രീക്കുട്ടി, ഡിനി തുടങ്ങിയവർ പ്രസംഗിച്ചു.