നേമം : വിജയദശമി ദിനമായ ഇന്നലെ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. നേമം മേഖലയിൽ കരമന, പാപ്പനംകോട് വെള്ളായണി, കല്ലിയൂർ, പെരിങ്ങമ്മല, കരുമം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. വിദ്യാരംഭത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ എല്ലാം വൻ തിരക്കായിരുന്നു.
ആദ്യാക്ഷരം കുറിച്ച കുരുന്നുകൾ ഗുരുക്കന്മാർക്ക് ദക്ഷിണ നൽകി പ്രസാദവും വാങ്ങിയാണ് മടങ്ങിയത്. പാപ്പനംകോട് പട്ടാരത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടഗ്രാമം അരകത്ത് ദേവി ക്ഷേത്രം, പുജപ്പുര സരസ്വതി ക്ഷേത്രം, മൊട്ടമുട് മേലാംകോട് ദേവീക്ഷേത്രം, പ്രാവച്ചമ്പലം മണലുവിള ഭഗവതി ക്ഷേത്രം, പാപ്പനംകോട് അനന്തപുരി മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തി.