കൊട്ടാരക്കര: പ്രമുഖ കാഥികനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർഥം വിശ്വംഭരൻ ഫൗണ്ടേഷൻ നൽകി വരുന്ന സാഹിത്യ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2019 - 22 കാലയളവിൽ പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങൾക്കാണ് ഈ വർഷം അവാർഡ് നൽകുന്നത്.
പുസ്തകത്തിന്റെ മൂന്ന് പ്രതികൾ വീതം ജനറൽ സെക്രട്ടറി, പ്രഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ, എഴുകോൺ പി.ഒ., കൊല്ലം - 691505 എന്ന വിലാസത്തിൽ 15 - ന് മുൻപ് തപാലിൽ അയച്ചു നൽകണം.
23 - ന് എഴുകോണിലെ വിശ്വംഭരൻ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന മൂന്നാമത് അനുസ്മരണ സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
കവി ഡോ.സി.രാവുണ്ണിയ്ക്കാണ് കഴിഞ്ഞ വർഷം പുരസ്ക്കാരം ലഭിച്ചത്.