പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ശുചിത്വമിഷന്റെ സഹകരണത്തോടുകൂടി സ്ഥാപിച്ചിരിക്കുന്ന "പുനർജനി'ക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം. മാസങ്ങൾക്ക് മുമ്പാണ് പരിസര മലിനീകരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി ചപ്പുചവറുകൾ ശേഖരിക്കുന്നതിന് വേണ്ടി പുനർജനി എന്ന പേരിൽ പുതിയൊരു കെട്ടിടം നിർമിച്ചത്.
ഖര മാലിന്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവ പ്രത്യേകം തയാറാക്കിയ പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇരുമ്പ് ചട്ടക്കൂടിൽ നിർമിച്ച മറ്റൊരു പെട്ടിക്കുള്ളിലും ആണ് നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ പരിസരം മലിനീകരണം കാര്യമായി ഉണ്ടാക്കും എന്നതിനാൽ ഇവയെ നല്ല രീതിയിൽ സംസ്കരിക്കാൻ സാധിക്കുന്നത് മികച്ച ഒരു നേട്ടമാണ്.
കളക്ടറേറ്റ് പരിസരത്തെ മാലിന്യം പൂർണമായി ഒഴിവാക്കാൻ ഇത്തരമൊരു പ്രവർത്തനത്താൽ സാധിക്കും. പുനർജനിയുടെ പ്രത്യേക വോളന്റിയേഴ്സ് ആണ് മാലിന്യം യഥാവിധി സംസ്കരിക്കുന്നത്.
മുമ്പ് തുറസായ സ്ഥലത്ത് പ്രത്യേകം അറകൾ കെട്ടി അതിനുള്ളിൽ മാലിന്യ നിക്ഷേപിച്ച ശേഷം കത്തിക്കുകയായിരുന്നു പതിവ്. പുക ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാൽ ഈ ശ്രമം ഉപേക്ഷിച്ച ശേഷമാണ് പുതിയ രീതി പരീക്ഷിച്ചത്. ഇതു വിജയകരമാണെന്നു നാട്ടുകാർ പറയുന്നു.