പേരാമ്പ്ര: പ്രമുഖ സോഷ്യലിസ്റ്റും ജനതാ പ്രസ്ഥാനങ്ങളുടെ പേരാമ്പ്ര നിയോജക മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ച സംഘാടക പ്രതിഭയും കൂത്താളി തരിശുഭൂമി സമരത്തിലെ മുന്നണി പോരാളിയുമായിരുന്ന സോഷ്യലിസ്റ്റ് കെ.പി.ഗോവിന്ദനെ എൽജെഡി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.വൽസൻ ഉദ്ഘാടനം ചെയ്തു .
ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി.
അജീഷ് കല്ലോട് അധ്യക്ഷത വഹിച്ചു. കെ.സജീവൻ,സി. സുജിത്, സി.ഡി.പ്രകാശ്, കല്ലോട് ഗോപാലൻ, പി.മോനിഷ, കെ.കെ പ്രേമൻ, ഒ.എം. രാധാകൃഷ്ണൻ രജീഷ് കിഴക്കയിൽ എന്നിവർ പ്രസംഗിച്ചു.