മുക്കം: അധ്യാപകന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നത് രണ്ട് യുവാക്കൾ.
തിങ്കളാഴ്ച്ച വൈകുന്നേരം ഏഴു മണിയോടെ ഇരുവഴിഞ്ഞിപുഴയിലെ അമ്പലക്കണ്ടി കടവിൽ വെള്ളത്തിലകപ്പെട്ടവരെയാണ് തിരുരങ്ങാടി ഓറിയന്റൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപകനായ കെ.കെ.ഉസ്മാൻ രക്ഷപെടുത്തിയത് .
തോണിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു പേരിൽ രണ്ടു പേർ വെള്ളത്തിൽ നിന്ന് എടുത്ത് ചാടിയതോടെ തോണി മറിയുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഒഴുക്കിൽ നിയന്ത്രണം നഷ്ടമായി എന്ത് ചെയ്യണമെന്ന് അറിയാതെ നിലവിളിച്ച യുവാക്കളുടെ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും രാത്രിയുടെ ഇരുട്ടും വെള്ളത്തിന്റെ തണുപ്പും ആഴവും കാരണം ആരും വെള്ളത്തിലിറങ്ങാൻ ധൈര്യപ്പെട്ടില്ല. ഉടനെ പ്രദേശവാസിയായ ഉസ്മാൻ വെള്ളത്തിലേക്ക് എടുത്ത് ചാടി സഹസികമായി യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു. യുവാക്കളെ രക്ഷപെടുത്തിയ വെസ്റ്റ് കൊടിയത്തൂർ സ്വദേശി ഉസ്മാനെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ എം.ടി. റിയാസ് അഭിനന്ദിച്ചു.