കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധം ശക്തിപ്പെടുന്നു.
അക്രമത്തിനെതിരേയും ഡോക്ടര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിന് എതിരേയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്തെത്തി. കേസിലെ മുഴുവന്‍ പ്രതികളയും അറസ്റ്റ് ചെയ്യണമെന്ന് ഐഎംഎ കോഴിക്കോട് ജില്ലാ ഘടകം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു വിദ്യാര്‍ഥിനിയെ പരിശോധിച്ച ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഈ സംഭവത്തില്‍ പിറ്റേദിവസം വിദ്യാര്‍ഥി ആശുപത്രിയില്‍ അക്രമം നടത്തുകയും ജൂനിയര്ഡോക്ടര് മുഹാദിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇരുപത്തഞ്ചോളംപേരാണ് അക്രമം നടത്തിയതെന്ന് ഐഎംഎ ജില്ലാ ഘടകം പ്രസിഡന്റ്
ഡോ. ബി.വേണുഗോപാല്‍ പറഞ്ഞു. സിസിടിവി ദൃശ്യമടക്കമുള്ള തെളിവുകള്‍ നടക്കാവ് പോലീസിനു നല്‍കിയിട്ടും മൂന്നുപേര്‍ക്കെതിരേ മാത്രമാണ് കേസ് രജിസ്സര്‍ ചെയ്തിട്ടുള്ളത്. അതേസമയം ഡോക്ടര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്തെസ്കോപ് ഉപയോഗിച്ച് വനിതാനഴ്സിംഗ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ പരിശോധിക്കുകയാണ് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ ഇത്തരം അക്രമം വര്‍ധിച്ചുവരികയാണെന്നും എന്നാല്‍ പ്രതികളെ പിടികൂടുന്നില്ലെന്നും ഐഎംഎ മൂന് പ്രസിഡന്റ് ഡോ.വി.ജി.പ്രദീപ്കുമാര്‍ പറഞ്ഞു.