കോട്ടയം: തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് അടുത്തയാഴ്ച പൊളിച്ചേക്കും. ഇതിനായി എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ സര്‍വേ റിപ്പോര്‍ട്ട് തയാറായി. അടുത്ത കൗണ്‍സിലില്‍ റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കും.
കഴിഞ്ഞ ജൂലൈയില്‍ 12 ലക്ഷം രൂപയുടെ സര്‍വേ റിപ്പോര്‍ട്ടു തയാറാക്കിയിരുന്നു. എന്നാല്‍, അത് അപൂര്ണമാണെന്നാരോപിച്ചു പ്രതിഷേധം ഉയര്‍ന്നതോടെ കൗണ്‍സില്‍ റിപ്പോര്‍ട്ട് തള്ളിയിരുന്നു.
നഗരസഭയുടെ നാഗമ്പടത്തെ കെട്ടിടത്തിലേക്കു മാറാന്‍ തയാറാണെന്ന് എട്ടു വ്യാപാരികള്‍ കത്തു നല്‍കിയിട്ടുണ്ട്. ഇക്കാര്യം ആറിനു ചേരുന്ന ഫിനാന്‍സ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കും. ഏഴിനാണ് അടുത്ത കൗണ്‍സില്‍ യോഗം ചേരുന്നത്.
മള്‍ട്ടിപ്ലക്സ് തിയറ്ററും അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യവുമുള്ള എട്ടുനില കെട്ടിടമാണ് തിരുനക്കരയില്‍ വിഭാവനം ചെയ്യുന്നത്.
പൂര്‍ണമായി സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും കെട്ടിടം. മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. താഴെ ബസ്ബേയും ഷോപ്പിംഗ് കോംപ്ലക്സുമാണ് നിര്‍മിക്കുന്നത്.
ബാങ്ക് വായ്പയിലൂടെ തുക കണ്ടെത്താനാണു നഗരസഭാ തീരുമാനിച്ചിരിക്കുന്നത്. വിശദമായി പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ 75 ലക്ഷം രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്.