ഗാന്ധിനഗര്‍: ഇരട്ടപ്പാത പൂര്‍ത്തിയായതിനുശേഷം നടപ്പാതയില്ലാത്തതിന്റെ ഇരയാണ് ഇന്നലെ ട്രെയിന്‍ തട്ടി മരിച്ച ജൈന.
കോട്ടയം നഗരസഭ ഒന്നാം വാര്‍ഡിലും അമ്പത്തിരണ്ടാം വാര്‍ഡിലും റെയില്‍വേ ട്രാക്കിനരികില്‍ താമസിക്കുന്ന അറുപതോളം വീട്ടുകാര്‍ റെയില്‍പ്പാത ഇരട്ടിപ്പിച്ചപ്പോള്‍ മുതല്‍ അപകട ഭീതിയിലായിരുന്നു. ഇവര്‍ എംസി റോഡ് ഭാഗത്തേക്കു റെയില്‍വേ പാത മുറിച്ചുകടന്നാണ് പോകുന്നത്.
ഇവര്‍ക്ക് റെയില്‍പാതയുടെ സമീപത്തുകൂടി സഞ്ചരിക്കാന്‍ റെയില്‍വേയുടെ കൈവശമുള്ള സ്ഥലത്തിന് വാടക നല്കാന് തയാറാണെന്നു കോട്ടയം നഗരസഭ റെയില്‍വേ അധികൃതരെ അറിയിച്ചിരുന്നു.
കെഎസ്ടിപിയുടെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ - മെഡിക്കല്‍ കോളജ് റോഡ് നവീകരിക്കുമ്പോള്‍ ഒരു ആംബുലന്‍സെങ്കിലും ഇറങ്ങത്തക്ക വഴി നിര്‍മിച്ചു നല്‍കണമെന്ന് എല്ലാ അധികാരികള്‍ക്കും വാര്‍ഡ് കൗണ്‍സിലര്‍ സാബു മാത്യുവിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ജൈന ട്രാക്ക് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. പ്രായമായവരും കുട്ടികളും രോഗികളും താമസിക്കുന്ന ഈ പ്രദേശത്തു സുരക്ഷിതമായി യാത്ര ചെയ്യാന്‍ റെയില്‍വേയും കെഎസ്ടിപിയും മനുഷ്യത്വപരമായ നിലപാടു സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സാബു മാത്യു ആവശ്യപ്പെട്ടു.