+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.​കെ.​എ​സ് ശാ​സ്ത്ര സാം​സ്കാ​രി​കോ​ൽ​സ​വം ഇ​ന്നുമുതൽ എട്ടുവരെ കൊല്ലത്ത്

കൊ​ല്ലം: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ശാ​സ്ത്ര സാം​സ്കാ​രി​കോ​ൽ​സ​വം ഇ​ന്നു മു​ത​ൽ എ​ട്ടു വ​രെ ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ക്കും
വി.​കെ.​എ​സ് ശാ​സ്ത്ര സാം​സ്കാ​രി​കോ​ൽ​സ​വം  ഇ​ന്നുമുതൽ എട്ടുവരെ കൊല്ലത്ത്
കൊ​ല്ലം: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ശാ​സ്ത്ര സാം​സ്കാ​രി​കോ​ൽ​സ​വം ഇ​ന്നു മു​ത​ൽ എ​ട്ടു വ​രെ ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ 10ന് ​ശാ​സ്ത്ര​സാം​സ്കാ​രി​കോ​ത്സ​വം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ പ്ര​ഫ.​കെ. സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി. ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​കും. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എം വി​ജ​യാ​ന​ന്ദ്, എം​എ​ൽ​എ​മാ​രാ​യ എം. ​മു​കേ​ഷ്, എം. ​നൗ​ഷാ​ദ്, മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, പി. ​രാ​ജേ​ന്ദ്ര​ൻ, ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി ആ​ർ.​എ​സ്.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ക​രി​വെ​ള്ളൂ​ർ മു​ര​ളി വി.​കെ.​എ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഉ​ച്ച ക​ഴി​ഞ്ഞ് 2.30ന് ​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ സെ​മി​നാ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ശാ​സ്ത്ര​ക​ലാ​ജാ​ഥ "ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ' എ​ന്ന സെ​മി​നാ​റി​ൽ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​എ​ൻ.​ഗ​ണേ​ശ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. കെ.​കെ.​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. സ​ജി​താ മ​ഠ​ത്തി​ൽ, ക​രി​വെ​ള്ളൂ​ർ മു​ര​ളി, എം.​എം. സ​ചീ​ന്ദ്ര​ൻ, ന​രി​പ്പ​റ്റ രാ​ജു, പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, മ​നോ​ജ് നാ​രാ​യ​ണ​ൻ, എം.​എ​സ്. മോ​ഹ​ന​ൻ, കോ​ട്ട​ക്ക​ൽ മു​ര​ളി, ര​മ.​ടി, പി.​ജെ ഉ​ണ്ണി​കൃ​ഷ്ണ​ൻ, റാ​ഫി കാ​മ്പി​ശേ​രി, റ​ഫീ​ക്ക് മം​ഗ​ല​ശേ​രി, ജി​നോ ജോ​സ​ഫ്, എ​ൻ.​വേ​ണു​ഗോ​പാ​ൽ, ടി.​വി. വേ​ണു​ഗോ​പാ​ൽ, സു​രേ​ഷ് ബാ​ബു​ശ്രീ, കെ.​വി.​വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ര​മ.​ടി.​മോ​ഹന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​സം​ഘ​വും പ​രി​ഷ​ത്ത് ക​ണ്ണൂ​ർ ജി​ല്ലാ ക​ലാ​സം​ഘ​വും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.