പാലാ: രൂപത കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30 മുതല്‍ രണ്ടു വരെ പാലാ കത്തീഡ്രലില്‍ ഉപവാസ മധ്യസ്ഥ പ്രാര്‍ഥന നടത്തും. രാവിലെ 9.30 ന് ജപമാല, പത്തിന് സ്തുതി ആരാധന, 10.30 ന് വിശുദ്ധ കുര്‍ബാന, 12 ന് വചനപ്രഘോഷണം -ബ്രദര്‍ കെ.പി. ജോസഫ്. 1.30 ന് ദിവ്യകാരുണ്യ ആരാധന. ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കുമ്പസാരിക്കുവാനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കും. 2.30 മുതല്‍ 4.30 വരെ എല്‍എസ്എസിന്റെ തുടര്‍ പരിശീലനം ഉണ്ടായിരിക്കും.
റോഡ് നിര്‍മാണ ഉദ്ഘാടനം
പാലാ: മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി കോളനി നിവാസികളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടു പുതിയ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു. 59 വര്‍ഷമായി നടപ്പു വഴി മാത്രമായിരുന്നു ഒന്നാം വാര്‍ഡിലുള്ള ഈ കോളനിയിലേക്കുണ്ടായിരുന്നത്. റോഡില്‍നിന്ന് അരക്കിലോമീറ്റർ അകത്തോട്ട് കിടക്കുന്ന ഈ കോളനിയില്‍ 29 വീടുകളാണുള്ളത്. എംഎല്‍എ ഫണ്ടില്‍നിന്നും ലഭിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് വഴി വീതി കൂട്ടി റോഡ് നിര്‍മിക്കുന്നത്.
എല്ലാ വീടുകള്‍ക്കരികെയും വാഹനങ്ങള്‍ എത്തുന്ന രീതിയിലാണ് റോഡിന്റെ നിര്‍മാണം. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, പാലാ നഗരസഭാംഗങ്ങളായ ബിനു പുളിക്കകണ്ടം, ഇന്ദു പ്രകാശ്, പഞ്ചായത്തംഗങ്ങള്‍, കോളനി നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.