കാഞ്ഞിരപ്പള്ളി: എംഡിഎംഎയുമായി യുവാവ് പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയിൽ പൊന്‍കുന്നം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചിറ്റടിയിൽ നിന്ന് കൊട്ടപ്പടിക്കൽ അഖിൽ എം.കെ. (24)യെ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.900 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
പൊന്‍കുന്നം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. നിജുമോന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടോജോ ടി. ഞള്ളിയില്‍, സിവില്‍ എക്സൈസ് ഓഫീസർമാരായ വികാസ് എസ്, അഫ്സല് കരീം, എക്സൈസ് ഡ്രൈവര്‍ എം.കെ മുരളീധരന് എന്നിവര്‍ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പൊൻകുന്നം എക്സൈസ് സംഘം മൂന്നു യുവാക്കളെ 2.5 ഗ്രാം എംഡിഎംഎയും 2.5 ഗ്രാം ഉണക്കക്കഞ്ചാവുമായി പിടികൂടി റിമാൻഡ് ചെയ്തിരുന്നു.