കൂത്തുപറമ്പ്: വെള്ളച്ചാൽ മക്രേരി ക്ഷേത്രച്ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെള്ളച്ചാലിലെ കാട്ടിൽ ഹൗസിൽ പി.കെ. ജ്യോതിഷ് കൃഷ്ണ (27) യാണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം നീന്തവെ ചിറയിൽ മുങ്ങിത്താഴുകയായിരുന്നു. കൂത്തുപറമ്പ്, തലശേരി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിശമനരക്ഷാസേന സ്കൂബ ടീമിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിൻ രാത്രി 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ചക്കരക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാധാകൃഷ്ണൻ-പ്രസന്ന ദമ്പതികളുടെ ഏകമകനാണ്.