കൂവപ്പള്ളി: ഹോളിക്രോസ് ആശുപത്രിയുടെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം എട്ടു മുതൽ 12 വരെ നടക്കും. എട്ടിന് രാവിലെ 10ന് നടക്കുന്ന സമ്മേളനം അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സുജിത് ബാബു ക്ലാസ് നയിക്കും. തെരുവുനാടകം, എക്സിബിഷൻ എന്നിവയും ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിക്ട്രിൻ അറിയിച്ചു.
കുട്ടികൾക്ക്
ലഹരി വിമുക്ത പ്രോഗ്രാം
പൊടിമറ്റം: എസ്എച്ച് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നിർമല റിന്യുവൽ സെന്ററിൽ 21 മുതൽ 23 വരെ ഡോ. സിസ്റ്റർ അന്ന മരിയയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത പ്രോഗ്രാം നടത്തും. ഡ്രഗ്, സ്ക്രീൻ, ആൽക്കഹോളിക് തുടങ്ങിയ അഡിക്ഷൻ ഉള്ളവരും റിലേഷൻഷിപ്പ്, പെരുമാറ്റ രീതി എന്നിവയിൽ പ്രശ്നങ്ങളുള്ളവരുമായ എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ആദ്യം ബുക്കുചെയ്യുന്ന 20 പേർക്കായിരിക്കും പ്രവേശനം. മനഃശാസ്ത്ര രംഗത്ത് വിദഗ്ധരായവരും കൗൺസിലിംഗ് രംഗത്തുള്ളവരും നേതൃത്വം നൽകും. രജിസ്ട്രേഷൻ ഫീസ് 500 രൂപ. 94973 74331.