എരുമേലി: നിർമല പബ്ലിക് സ്കൂൾ ലഹരിവിരുദ്ധ ക്ലബ് വിടുതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സന്ധ്യ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ബോസ് മാത്യു ഉറുമ്പിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരും വിദ്യാർഥികളും ചേർന്ന് എരുമേലി പേട്ട ജംഗ്ഷനിൽ നടത്തിയ പരിപാടിയിൽ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പോലീസ്, എക്സൈസ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഇർഷാദ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് മുജീബ് റഹ്മാൻ, എരുമേലി പോലീസ് സബ് ഇൻസ്പെക്ടർ ശാന്തി എന്നിവർ പ്രസംഗിച്ചു.
നവംബർ ഒന്നുവരെ നീളുന്ന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, തെരുവുനാടകം, കവിതകൾ, നൃത്തരൂപങ്ങൾ എന്നിവ ഉൾപ്പെടുത്തി വിവിധ സാംസ്കാരിക പരിപാടികളാണ് നിർമല പബ്ലിക് സ്കൂൾ വിഭാവനം ചെയ്യുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൻസി അറിയിച്ചു. അധ്യാപകരായ റിൻസി, ലിജോ തോമസ്, ജോമോൻ, ലാൽസൺ, ആലിച്ചൻ എന്നിവർ നേതൃത്വം നൽകി.