പോത്തൻകോട്: റോഡരികിൽ സംസാരിച്ചു നിൽക്കുമ്പോൾ നിയന്ത്രണം വിട്ടുവന്ന ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു.കാട്ടായിക്കോണം വേങ്ങലിൽ എ. എസ്. ഭവനിൽ സുലോചനൻ (62)ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ 17ന് കാട്ടായിക്കോണം പട്ടാരിയിൽ അണ്ടൂർകോണം സ്വദേശിയായ യുവാവിന്റെ ബൈക്ക് കാറിലിടിച്ചശേഷം സുലോചനനെ ഇടിച്ചിടുകയായിരുന്നു. കാട്ടായിക്കോണം സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ സുനിത (കാട്ടായിക്കോണം യുപിഎസ്) മക്കൾ: എസ്.എസ്.അനന്തു, എസ്.എസ്.അരവിന്ദ്, മരുമകൾ: കാർത്തിക. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.