ബേക്കല്‍: പള്ളിക്കരയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് വീടെന്ന പേരില്‍ അനുമതി നേടി സിപിഎം ഓഫീസ് നിര്‍മിക്കുന്നതായി ആരോപണം. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ വീട് നിര്‍മിക്കുന്നതിനുള്ള അനുമതിയാണ് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍നിന്നും കെട്ടിടത്തിന് ലഭിച്ചിട്ടുള്ളത്. പള്ളിക്കര പഞ്ചായത്ത് ഓഫീസില്‍നിന്നും 100 മീറ്റര്‍ മാത്രം അകലെ സംസ്ഥാന പാതയോരത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പേരിലുള്ള 5.14 സെന്റ് സ്ഥലത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
തീരദേശ പരിപാലന നിയമപ്രകാരം കടലോരത്തുനിന്നും 500 മീറ്റര്‍ ദൂരപരിധിയില്‍ വീടൊഴികെയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാനാവില്ല. നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നും കടലിലേക്ക് 300 മീറ്ററോളം മാത്രമാണ് ദൂരമുള്ളത്. യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍നിന്നും വിവരാവകാശ നിയമപ്രകാരം ഈ നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ തേടിയപ്പോഴാണ് വീട് നിര്‍മാണത്തിനെന്ന പേരിലാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമായത്. എന്നാല്‍ സിപിഎമ്മിന്റെ ആദ്യ ദേശീയ സെക്രട്ടറിയായിരുന്ന മുസഫര്‍ അഹമ്മദിന്റെ പേരിലുള്ള മന്ദിരമാണ് നിര്‍മിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഫലത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ ഓഫീസാണ് ഇവിടെ നിര്‍മിക്കുന്നതെന്നും രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വാണിജ്യ ആവശ്യത്തിനുള്ള മുറികളുള്‍പ്പെടെ നിര്‍മിക്കുന്നുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
അനുമതി നല്കിയതില്നിന്നും വ്യത്യസ്തമായാണ് ബേസ്മെന്റ് നിര്‍മാണ പ്രവൃത്തി നടക്കുന്നതെന്ന് അസി. എന്‍ജിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് സെക്രട്ടറി നല്കിയ മറുപടിയില്‍ പറയുന്നു. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ ഭരണസ്വാധീനം ഉപയോഗിച്ച് നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അനധികൃത നിര്‍മാണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യുഡിഎഫ് പഞ്ചായത്ത് തല നേതൃയോഗം അറിയിച്ചു. കെപിസിസി അംഗം ഹക്കീം കുന്നില്‍, രാജേഷ് പള്ളിക്കര, ഹനീഫ കുന്നില്‍, എം.പി.എം.ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.