ആലക്കോട്: വായാട്ടുപറമ്പ് വൈസ്മെൻസ് ക്ലബിന്റേയും വായാട്ടുപറമ്പ് ഗാന്ധി സ്റ്റഡി സെന്ററിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണ സമ്മേളനവും ജില്ലാതല ഗാന്ധി ക്വിസ് മത്സരവും നടത്തപ്പെട്ടു. ബാലപുരം വൈസ് നിവാസ് ഓഡിറ്റോറിയത്തിൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വായാട്ടുപറമ്പ് വൈസ് മെൻസ് ക്ലബ് പ്രസിഡൻറ് വൈസ്മെൻ ജെയ്സൺ അട്ടാറിമാക്കൽ അധ്യക്ഷത വഹിച്ചു. വൈസ്മെൻ ഇൻറർ നാഷണൽ ലെഫ്റ്റനന്റ് റീജിയണൽ ഗവർണർ വൈസ്മെൻ സനിൽ മാമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ചപ്പാരപ്പടവ് ഗ്രമപഞ്ചായത്ത് ആരോഗൃ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മ സണ്ണി, വാർഡ് മെമ്പർ ഷേർളി ചാക്കോ, വൈസ്മെൻ വി.വി. ജോസ്, പി.ജെ. മാത്യു, വൈസ്മെൻ ഷാജി കൊട്ടാരം എന്നിവർ പ്രസംഗിച്ചു. വൈസ്മെൻ സി.യു. ഇമ്മാവൽ ക്വിസ് പ്രോഗ്രാമിന് നേതൃത്വം കൊടുത്തു. ജോസ് വെട്ടുകല്ലാട്ട്കുഴിയിൽ, സജി കീഴാരത്തിൽ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 2000 രൂപയും രണ്ടാം സമ്മാനം 1500 രുപയും മൂന്നാം സമ്മാനം 1000 രൂപയും നല്കി.