ചെറുപുഴ: കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനിയിലും പരിസര പ്രദേശങ്ങളിലുമാണ് കൃഷി നാശം വ്യാപകമായത്.
കപ്പ, ചേന, ചേമ്പ് തുടങ്ങി സർവതും കുത്തി മറിച്ചു നശിപ്പിക്കുകയാണ്. ചട്ടിവയൽ, തിരുമേനി, ചാത്തമംഗലം, മുതുവം, കോറാളി, കോക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുകയാണ്.
വിളവെടുപ്പിന് സമയമായതോടെയാണ് ഇവ കൂട്ടമായി ഇറങ്ങുന്നത്. മയിലിന്റെ ശല്യവും രൂക്ഷമാണ്. പച്ചക്കറികളും തൈച്ചെടികളും കൊത്തി തിന്നുകയും കപ്പ പോലുള്ളവയുടെ ചുവട് ചികഞ്ഞ് കിഴങ്ങ് തിന്നുകയുമാണ്. മുള്ളൻപന്നികളും തേങ്ങയുൾപ്പെടെയുള്ളവ തിന്ന് നാശം വരുത്തുന്നുണ്ട്.