പാലക്കാട് : കപ്പൂർ ഗ്രാമത്തിലെ കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് 1.43 കോടി എൻഎച്ച്എം (നാഷണൽ ഹെൽത്ത് മിഷൻ) ഫണ്ടിൽ പുതിയ ഒപി ബ്ലോക്ക് സജ്ജമാകുന്നതായി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
പ്രസ്തുത ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒന്നിന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ കുമരനെല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അവലോകനയോഗം ചേർന്നിരുന്നു.
യോഗത്തിൽ കെട്ടിടനിർമാണത്തിന്റെ മേൽനോട്ടത്തിന് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ കണ്‍വീനറായി എട്ട് അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയുണ്ടായി. കപ്പൂർ ഗ്രാമപഞ്ചായത്ത് നിവാസികൾ കൂടുതലായും ആശ്രയിക്കുന്ന പ്രധാന കുടുംബാരോഗ്യകേന്ദ്രമാണ് കുമരനെല്ലൂരിലേത്.
തൃത്താലയിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും സബ് സെന്ററുകളുടെയും വികസനത്തിനായി 4.59 കോടി രൂപയാണ് നിലവിൽ എൻഎച്ച്എം മുഖേന അനുവദിച്ചിട്ടുള്ളത്.
ഇതിൽ 1.43 കോടി രൂപയാണ് കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രം ഒപി കെട്ടിടം നിർമാണത്തിനു വിനിയോഗിക്കുന്നത്.