പാലക്കാട്: ചെറുപുഷ്പം മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പാലക്കാട് രൂപത സിഎംഎൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കലോത്സവത്തിന് ഇന്നു തിരശീല ഉയരും. പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്ക്വയറിൽ രാവിലെ 8.40ന് പാലക്കാട് കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ കലോത്സവം ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഏഴ് സ്റ്റേജുകളിൽ എട്ടു വിഭാഗങ്ങളിലായി ഏകദേശം 900ത്തോളം മത്സരാർഥികൾ പങ്കെടുക്കും. പാലക്കാട് രൂപതയിലെ 90 ശാഖകളിൽ നിന്നായി വിജയിച്ചു വന്നവരാണ് പാലക്കാട് രൂപത മത്സരത്തിൽ മാറ്റുരയ്ക്കുക. 2022 ആഗസ്റ്റ് 28ന് ആരംഭിച്ച സിഎംഎൽ രൂപത മത്സരങ്ങളുടെ സമാപനമാണ് ഇന്നു നടക്കുക. വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.
കഴിഞ്ഞ ആഴ്ചകളിൽ രൂപതയിലെ 10 മേഖലകളിൽ നടന്ന മത്സരങ്ങൾ വൻവിജയമായി മാറിയത് സിഎംഎൽ പാലക്കാട് മേഖലയ്ക്ക് പുത്തൻ ഉണർവായി മാറിയിട്ടുണ്ട്. രൂപതതല വിജയികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടും. മത്സരങ്ങൾക്ക് സിഎംഎൽ രൂപത ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത്, ആനിമേറ്റർ സിസ്റ്റർ ഒ.പി. അനിത, ഭാരവാഹികളായ ജെയ്സ് ജോണ്‍, അൽഫോണ്‍സ്, ജിയ, ഏഞ്ചൽ മരിയ, ജിബിൻ, മിലന തുടങ്ങിയവർ നേതൃത്വം വഹിക്കും.