ചങ്ങനാശേരി: താലൂക്ക് പരിധിയില്‍ എല്ലാ വിഷയങ്ങള്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടൂ (കേരളാ, സിബിഎസ്ഇ) പരീക്ഷകളില്‍ എപ്ലസ് ലഭിച്ച 190 കുട്ടികള്‍ക്കു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാര്‍ഥം രാജീവ് വിചാര്‍വേദി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡ് നാളെ രാവിലെ 10.30ന് പെരുമ്പനച്ചിയിലുള്ള മാടപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.
രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജീവ് വിചാര്‍വേദി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും. യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്ത ഡോ. ഗീവഗീര്സ് മാര്‍ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, കെ.സി. ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
അപേക്ഷ ക്ഷണിച്ചു
ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്തിലെ കൊക്കോട്ടുചിറ പാര്‍ക്കില്‍ ക്ലീനര്‍ കം ലൈഫ് ഗാര്‍ഡ് ആന്‍ഡ് ടിക്കറ്റ് കളക്ടര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷകള്‍ 18നു മുന്‍പായി തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.