കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളില്‍ കായിക ദിനാഘോഷം നടത്തി. സ്കൂള്‍ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍ ഒഎസ്ബി അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി എഎസ്ഐ റോജിമോന്‍ പ്രസംഗിച്ചു. സ്കൂള്‍ ലീഡര്‍ റോഷന് രാജീവ് വിവിധ ഹൗസുകള്‍ക്കായുള്ള സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഫാ. വിനീഷ് ഒഎസ്ബി ദീപശിഖ തെളിച്ചു.
വിവിധ കായികയിനങ്ങളില്‍ സമ്മാന ജേതാക്കളായ കുട്ടികളുടെ പ്രകടനവും കരാട്ടെ, ഫുട്ബോള്‍, ഫ്രീ സ്റ്റൈല്‍ എയ്റോബാറ്റിക്സ് ഇനങ്ങളും നടന്നു. വിദ്യാര്‍ഥിനി ജഫി ജോ ജോര്‍ജ്, പ്രിന്‍സിപ്പല്‍ ഫാ. ജോബി പന്നൂറയില്‍ ഒഎസ്ബി, പിടിഎ പ്രസിഡന്റ് സന്തോഷ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കായികമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു. പിടിഎ പ്രതിനിധികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.