വൈക്കം: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വെച്ചൂര്‍ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തില്‍ കേരള ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭ വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ വിളക്ക് പൂജ നടത്തി. കുളത്തായി മഠം ധര്‍മരാജയ്യര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രീകോവിലില്‍ നിന്നുള്ള ദീപനാളം പകർത്തിയ വിളക്കില്‍ ദേവിചൈതന്യം ആവാഹിച്ച് അതിനുചുറ്റുമിരുന്നു പരമ്പരാഗത പതിനെട്ട് മുഴം പുടവ ചുറ്റിയ സുമംഗലികളായ തമിഴ് ബ്രാഹ്മണ വനിതകള്‍ നടത്തുന്നതാണ് വിളക്ക് പൂജ. കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യത്തിനായാണ് പൂജ നടത്തുന്നത്.
പൂജയുടെ ഭാഗമായി പുഷ്പാര്‍ച്ചനയും കുങ്കുമാര്‍ച്ചനയും നടത്തി. ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭയുടെ വനിതാവിഭാഗം പ്രസിഡന്റ് സരസ്വതി ധര്മരാജന്, സെക്രട്ടറി സുധ കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പൂജയുടെ ഭാഗമായി പുഷ്പാര്‍ച്ചനയും കുങ്കുമാര്‍ച്ചനയും നടത്തി. ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭയുടെ വനിതാവിഭാഗം പ്രസിഡന്റ് സരസ്വതി ധര്മരാജന്, സെക്രട്ടറി സുധ കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.