+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​മി​ത ഫീ​സ്: ഡി​വൈ​എ​ഫ്ഐ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

വൈ​ക്കം: വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​മി​ത നി​ര​ക്ക് പി​ൻ​വ​ലി​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ വൈ​ക്കം ബ്
വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​മി​ത ഫീ​സ്:   ഡി​വൈ​എ​ഫ്ഐ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
വൈ​ക്കം: വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​മി​ത നി​ര​ക്ക് പി​ൻ​വ​ലി​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ വൈ​ക്കം ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
താ​ലൂ​ക്കാ​ശു​പ​ത്രി എ​ച്ച്എം​സി യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വാ​ഹ​ന പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കാ​നാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കു​ക​യും ചെ​യ്തു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 10 രൂ​പ​യും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് 20 രൂ​പ​യു​മാ​ണ് ഫീ​സാ​യി ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​രു​ന്നു വാ​ങ്ങു​ന്ന​തി​നും ടെ​സ്റ്റ് റി​സ​ൾ​ട്ട് മേ​ടി​ക്കു​ന്ന​തി​നു​മു​ൾ​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മി​നി​റ്റു​ക​ൾ മാ​ത്രം ആ​ശു​പ​ത്രി​യി​ൽ ത​ങ്ങു​ന്ന ആ​ളു​ക​ളി​ൽ​നി​ന്ന് പോ​ലും നി​ർ​ബ​ന്ധി​ത​മാ​യി പ​ണം പി​രി​ക്കു​ക​യാ​ണ്.
ആ​ശു​പ​ത്രി​യി​ൽ പ​രി​മി​ത​മാ​യ സ​മ​യ​ത്തേ​ക്കു മാ​ത്രം ത​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് ഫീ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ശ്ചി​ത സ​മ​യ​ത്തി​നു​മ​പ്പു​റം പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്. അ​ന്യാ​യ ഫീ​സ് പി​രി​വ് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നു ഡി​വൈ​എ​ഫ്ഐ വൈ​ക്കം ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ബ്രി​ജി​ൻ പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ആ​ന​ന്ദ് ബാ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.