വൈക്കം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. തലയാഴത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ ബി.എൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം ടി.ടി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ഉദയനാപുരം വെസ്റ്റിൽ ഏരിയ കമ്മിറ്റി അംഗം കെ.എസ് ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ടി വി പുരം സൗത്ത് ലോക്കലിൽ ലോക്കൽ സെക്രട്ടറി ഇ. എൻ സാലിമോൻ അധ്യക്ഷത വഹിച്ചു. ടി വി പുരം നോർത്തിൽ ലോക്കൽ കമ്മിറ്റി അംഗം കെ.ആർ സഹജൻ അധ്യക്ഷത വഹിച്ചു. വെച്ചൂർ ഈസ്റ്റിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം എൻ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വെച്ചൂർ വെസ്റ്റിൽ ഏരിയ കമ്മിറ്റി അംഗം കെ.എസ്. ഷിബു അധ്യക്ഷത വഹിച്ചു.
തലയോലപ്പറമ്പ്: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു സിപി എം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചന യോഗവും നടത്തി.
സർവകക്ഷി അനുശോചന യോഗത്തിൽ സിപിഎം ഏരിയാ സെക്രട്ടറി കെ. ശെൽവരാജ് അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം ഡോ.സി.എം. കുസുമൻ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ ഹരികുമാർ, ജില്ലാ കമ്മിറ്റിയംഗം എം.പി. ജയപ്രകാശ്, സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.ഡി. വിശ്വനാഥൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.പി. സിബിച്ചൻ, കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറി ജോസ് പുത്തൻകാല, എൻസിപി സംസ്ഥാന സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ , എസ്.ഡി. സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.