വെഞ്ഞാറമൂട് : വയോജന ദിനത്തോടനുബന്ധിച്ചു നെല്ലനാട് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിച്ചു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. വെഞ്ഞാറമൂട് സുധീർ, എഫ്. സജീന, ആർ. ഉഷാകുമാരി, പഞ്ചായത്ത് അംഗങ്ങളായ ബി.കെ. ഹരി, ശാന്തകുമാരി, ബാബു മാണിക്യമംഗലം, എൽ.എസ്. മഞ്ജു, ഹസി സോമൻ, സുജ സുരേഷ്, പി. പ്രസാദ്, എം.എസ്. രേഖ, സെക്രട്ടറി ബിജി ജോസഫ്, ജഗജീവൻ തുടങ്ങിയവർ പങ്കെടുത്തു. വയോജനങ്ങളുടെ ജീവിത ഗുണ നിലവാരം ഉയർത്തുന്നതിനായി പഞ്ചായത്തിന്റെ കീഴിൽ സാർഥകം എന്ന പേരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ടെലി ലോ ഉദ്ഘാടനം ചെയ്തു
പേരൂർക്കട: പാവപ്പെട്ടവർക്ക് പാനൽ അഭിഭാഷകർ മുഖേന സൗജന്യ നിയമസഹായം നൽകുന്ന പദ്ധതിയായ ടെലി ലോയുടെ ഉദ്ഘാടനം നെടുങ്കാട് വാർഡിൽ കൗൺസലർ കരമന അജിത്ത് നിർവഹിച്ചു. സ്ത്രീധന പീഡനം, സ്വത്തുതർക്കം, പെൺ ഭ്രൂണഹത്യ തുടങ്ങിയ കേസുകളിൽ നിയമസഹായം ലഭിക്കും. അഡ്വ. എം.ആർ. ചിത്രാലാൽ, ജിനോ ചാക്കോ, കെ.എം. വിഷ്ണു, നെടുങ്കാട് അജയൻ, പള്ളിത്താനം രാജേഷ്, എന്നിവർ പങ്കെടുത്തു.