വെഞ്ഞാറമൂട് : കെഎസ്ആർടിസി ബസുകളുടെ റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന ആരംഭിച്ചു. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം കിളിമാനൂർ , വെഞ്ഞാറമൂട്, ആറ്റിങ്ങൽ, പോത്തൻകോട്, വെമ്പായം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മഫ്തിയിൽ യാത്രക്കാരായി കെഎസ്ആർടിസി ബസുകളിൽ സഞ്ചരിച്ച് അപകടകരമായ ഓവർടേക്കിംഗ്, ഓവർ സ്പീഡ്, ലൈൻ- സിഗ്നൽ പാലിക്കാതിരിക്കൽ, ഡ്രൈവിംഗ് സമയത്തെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി റോഡ് സുരക്ഷയെ ബാധിക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തും.
കെഎസ്ആർടിസി ബസുകൾ വ്യാപകമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നു എന്ന പരാതിയെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്തിന്റെ നിർദേശത്തെ തുടർന്നാണ് ഇത്തരം പരിശോധന സംഘടിപ്പിച്ചത്.
ജില്ലയിൽ എൻഫോഴ്സ്മെന്റ് ആർടിഒ അജിത് കുമാറിന്റെ നേതൃത്വത്തിൽ എംവിഐ രാംജി കെ. കരൺ, എഎംവിഐമാരായ ബി.എസ്. ലൈജു, കെ.ഇ. അൻസാരി എന്നിവർ പ്രത്യേക പരിശോധനയിൽ പങ്കെടുത്തു.