വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുല്ലൂരിലെ തുറമുഖകവാടത്തിൽ ലത്തീൻ അതിരൂപത നടത്തുന്ന സമരം അന്‍പതാം ദിവസത്തേക്ക് . പിന്തുണയുമായി പ്രഫുല്ല സാമന്തരവും സമരവേദിയിൽ എത്തി. ഇന്നലത്തെ സമരം മോൺ നിക്കോളാസ് ഉദ്ഘാടനം ചെയ്തു.
ഫ്രണ്ട്സ് ഓഫ് ദ എർത്ത് ഇന്ത്യ എന്ന പരിസ്ഥിതി സംഘടനയുടെ കൺവീനർ പ്രഫുല്ല സാമന്തര പ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യൻ, ഫാ. ജിംകാർവിൻ റോച്ച്, ഫാ. സോജൻ ജോൺ ബ്രിട്ടോൺ, സിൽവസ്റ്റർ മൈക്കിൾ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. ഫാ. വിങ്സ്റ്റൻ, ജോൺ പെരുന്താനം തുടങ്ങിയവർ പിന്തുണ അറിയിച്ചെത്തിയിരുന്നു. മുല്ലൂരിലെ തുറമുഖ സമരകവാടത്തിന് സമീപം കലുങ്ക് നടയിൽ പ്രാദേശിക കൂട്ടായ്മ നടത്തുന്ന രണ്ടാംദിവസത്തെ കൂട്ട ഉപവാസം മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ നേതാക്കളായ വെങ്ങാനൂർ ഗോപകുമാർ, വേണുഗോപാൽ , തോട്ടം പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.