തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തിൽ വൈസ്മെൻ ഇന്റർനാഷണൽ തിരുവനന്തപുരം മൂന്നാം ഡിസ്ട്രിക്റ്റിലെ ഏഴു ക്ലബുകൾ ചേർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി പരിസരം ശുചീകരിച്ചു. ശുചീകരണയജ്ഞത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രി വി.എസ്. ശിവകുമാർ നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ തോമസ് ജോസഫ്, നിയുക്ത ഡിസ്ട്രിക്ട് ഗവർണർ രാജ്കുമാർ, മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. വിനീത് കുമാർ, സിബി അഗസ്റ്റിൻ,സ്റ്റെല്ലാ മാർട്ടിൻ, റ്റോം ആന്റണി, ജനറൽ ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ,റ്റോം തോമസ് എന്നിവർ പ്രസംഗിച്ചു.
തിരുനാൾ
ഇന്ന് സമാപിക്കും
വിഴിഞ്ഞം: മുല്ലൂർ സെന്റ് ഫ്രാൻസീസ് അസീസി മലങ്കര കത്തോലിക്കാ ദേവാലയ തിരുനാൾ ഇന്ന് സമാപിക്കും. ഇന്നലെവൈകുന്നേരം നടന്ന റാസ മുക്കോല ജംഗഷൻ വഴി ചുറ്റി പള്ളിയങ്കണത്തിൽ എത്തി.
സമാപന ദിവസമായ ഇന്ന് വൈകുന്നേരം 5 .30 ന് പാറശാല ബിഷപ് തോമസ് മാർ യൗസേബിയോസിന് സ്വീകരണം. 6.45 ന് വിശുദ്ധ പൊന്തിഫിക്കൽ കൂർബാന, ആദ്യ കുർബാനാ സ്വീകരണം. തുടർന്ന് സ്നേഹവിരുന്ന് , കൊടിയിറക്ക്.