തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനതല വില്ലേജ് കണക്റ്റ് പ്രോഗ്രാം നടത്തി. സ്ത്രീ ശാക്തീകരണം, സ്വാശ്രയത്വം,ഗ്രാമീണ കുടിൽ വ്യവസായങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഉപഭോക്തൃ സേവനം എന്നിവ പരമപ്രധാന വിഷയമായി എടുത്ത് സ്വയം സഹായസംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു എസ്ബിഐയുടെ രണ്ടാമത്തെ വില്ലേജ് കണക്ട് ലക്ഷ്യമിട്ടത്.
വില്ലേജ് കണക്ട് എന്ന ആശയം സമന്വയിപ്പിക്കുന്ന പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന ബോധവത്കരണ സെമിനാറുകൾ കടുമേനിയിലും കേരളത്തിലെ മറ്റ് 28 കേന്ദ്രങ്ങളിലുമായി നടത്തി. രണ്ട് ദിവസത്തെ എസ്ബി ഐ വില്ലേജ് കണക്ട് പ്രോഗ്രാമിൽ എസ്ബിഐയുടെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും തങ്ങളുടെ ഉപഭോക്താക്കൾക്കൊപ്പം രണ്ടു ദിവസം അവരുടെ ഗ്രാമങ്ങളിൽ ചെലവഴിച്ചു.
എസ് ബി ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട്ട രമണ ബായിറെഡി പരിപാടി ഉദ്ഘാടനം ചെയ്തു.