ഗാന്ധിനഗര്‍: ഗാന്ധിജയന്തിയോടനുബന്ധിച്ചു കോട്ടയം നഗരസഭ ഒന്നാം വാര്‍ഡ് ഗാന്ധിനഗര്‍ നോര്‍ത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും മഹാത്മജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എത്തിച്ചു നല്കുന്ന മഹാത്മജിക്കൊപ്പം മുടിയൂര്‍ക്കര പദ്ധതി ആരംഭിച്ചു. നവജീവന്‍ പ്രസിദ്ധീകരണശാല പുറത്തിറക്കിയ അഞ്ഞൂറ് പേജുകളുള്ള ആയിരം പുസ്തകങ്ങളാണ് ഇതിനായി ശേഖരിച്ചത്.
വാര്‍ഡ് കൗണ്‍സിലറും പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായ സാബു മാത്യു പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
എഡിഎസ് പ്രസിഡന്റ് മിനി രാജിന്റെ അധ്യക്ഷതയില്‍ കെ.എസ്. സുധാകരന്, ഗീത ദേവദാസ്, ജിഷ സനീഷ്, ആശ സജീവ്, റോസമ്മ റോക്കി, ലിസി ചാക്കോ, സുകുമാരി മണി, ജോസ് നരിച്ചിറമുകള്, ജോസഫ് താനമാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.