കോട്ടയം: അയല്‍വാസിയായ യുവതിയെ വീട്ടില്ക്കകയറി ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടമാളൂര്‍ ഇടാട്ടുതാഴെ ആന്റണി മഹേന്ദ്ര (46)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അവരെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
പ്രതിയും അയല്‍വാസിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പരാതിയെത്തുടര്‍ന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരേ കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ രണ്ടു കേസുകളുണ്ട്. എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
ഗാന്ധി ജയന്തി ആഘോഷിച്ചു
കുമാരനല്ലൂര്‍: ഗാന്ധി സ്ക്വയറില്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു മാത്യുവിന്റെ അധ്യക്ഷതയില്‍ കെ.ബി. രാജന്, ബാലചന്ദ്രന് നായര്‍, ജിനേഷ് നാഗമ്പടം, സോമശേഖരന്‍ നായര്‍, പി.എല്‍. സുശീലാ ദേവി എന്നിവര്‍ പ്രസംഗിച്ചു