കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഒരു വീട്ടില്‍ ഒരു തെങ്ങിന് തൈ പദ്ധതിക്കായി ഒരുങ്ങുന്നത് 8,000 തെങ്ങിന്‍തൈകള്‍. പദ്ധതി വഴി പഞ്ചായത്തിലെ ഓരോ വീട്ടിലും ഓരോ തെങ്ങിന് തൈ വീതം തൊഴിലുറപ്പ് തൊഴിലാളികള്‍ മുഖേന സൗജന്യമായി നട്ടു നല്‍കും.
ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്ന് നഴ്സറികളിലായി എണ്ണായിരം വിത്ത് തേങ്ങകളാണ് മുളപ്പിച്ചെടുത്തത്. മൂന്നുവര്‍ഷം കൊണ്ട് വിളവെടുക്കാനാവുന്ന അത്യുത്പാദന ശേഷിയുള്ള തെങ്ങിന് തൈകളാണ് ഇവ.
ഇതില്‍ ആറായിരത്തോളം തെങ്ങിന് തൈകള്‍ വിതരണത്തിന് പാകമായി കഴിഞ്ഞു. ഓരോ വാര്‍ഡിലും 250 തെങ്ങിന് തൈകള്‍ വീതം വിതരണം ചെയ്യാനാണ് പഞ്ചായത്തിന്റെ തീരുമാനം. പദ്ധതിക്കായി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിക്ക് 2568 തൊഴില്‍ ദിനങ്ങളാണ് ഇതുവരെ നല്‍കിയത്. 47 രൂപ നിരക്കിലാണ് പദ്ധതിക്കായി കുറ്റ്യാടിയില്‍നിന്നും വിത്ത് തേങ്ങകള്‍ ഇറക്കുമതി ചെയ്തത്. 11.86 ലക്ഷം രൂപ പദ്ധതിക്കായി ചെലവിട്ടു. തൊഴിലുറപ്പ് തൊഴിലാളികള്‍തന്നെ വീടുകളിലെത്തി തെങ്ങിന് തൈകള്‍ നട്ടു കൊടുക്കുക വഴി പദ്ധതിയിലൂടെ അയ്യായിരത്തിലധികം തൊഴില്‍ ദിനങ്ങള്‍ പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ട്.