ചാത്തന്നൂർ: ചൈൽഡ് ലൈൻ, കുട്ടികളുമായി ബന്ധപ്പെട്ട മറ്റു സംവിധാനങ്ങളായ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചിറക്കര ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, പോലീസ് ,എക്സൈസ്, കുടുംബശ്രീ, സ്കൂൾ എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തുന്ന കുട്ടികളുടെ പ്രശ്നപരിഹാര കൂട്ടായ്മയായ ഓപ്പൺഹൗസ് പ്രോഗ്രാം -2022 ചിറക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു.
കോളേജ് വാർഡിലെ കോമൺ ഫെസിലിറ്റി സെന്ററിലാണ് ഓപ്പൺ ഹൗസ് നടത്തിയത്. കോളേജ് വാർഡ് ഗ്രാമപഞ്ചായത്തംഗം വിനിത ദിപു അധ്യക്ഷയായിരുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സുനിൽ വെള്ളിമൺ, അശ്വതി, അലൻ എം, സിഡിപിഒ രജ്ഞിനി , ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, ചാത്തന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ ബി ബിജു എന്നിവർ പ്രസംഗിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ ദീപ, അങ്കണവാടി ടീച്ചർമാർ , ആശാവർക്കർമാർ, എഡിഎസ് സെക്രട്ടറി സജിത തുടങ്ങിയവരും നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
കോളനികളിൽ ലഹരി ഉപയോഗം കർശനമായി നിർത്തണമെന്നും കുട്ടികൾക്കാവശ്യമായ കലാകായിക പരിശീലനങ്ങൾ നൽകുന്നതിന് പദ്ധതികൾ വേണമെന്ന് നിർദ്ദേശം ഉണ്ടായി.