അഞ്ചല്‍: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ബിജെപി അഞ്ചല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ചല്‍ സെന്റ് ജോസഫ് മിഷന് ആശുപത്രിയുടെ സഹകരണത്തോടെ അഞ്ചല്‍ ശിശുവിഹാറില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു. അഞ്ചല്‍ ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എൽ. ജെസി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
രക്തദാനത്തിന്റെ മഹത്വവും പ്രാധാന്യവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് ഇത്തരം ക്യാമ്പുകള്‍ പ്രയോജനകരമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ബിജെപി അഞ്ചൽ മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആയൂർ മുരളി, ജില്ലാ വൈസ് പ്രസിഡന്റ് എസ്.പത്മകുമാരി, മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് അമ്പാടി, എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽദേവ്, മോർച്ച മണ്ഡലം പ്രസിഡന്റുമാരായ അനന്ദു.കെ.മുരളി, സി.ബിനോജ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ അഡ്വ. ബി.ജി രഞ്ജിത്ത്, വയക്കൽ വിജയൻ, മണ്ഡലം കമ്മിറ്റി അംഗം എസ്.ഉമാദേവി തുടങ്ങിയവർപങ്കെടുത്തു. പ്രധാന മന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്