കൊല്ലം: ജില്ലാ പദ്ധതി പരിഷ്കരണ ചര്‍ച്ചായോഗത്തില്‍ കാലാനുസൃതമായ സമഗ്ര വികസനം ഉറപ്പാക്കിയുള്ള പദ്ധതികള്‍ രൂപീകരിക്കാന്‍ തീരുമാനം. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉപസമിതികള്‍ രൂപീകരിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം.
കരട് പദ്ധതി രൂപീകരിക്കുന്നതിനായി ഓരോ മേഖലയിലും നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍ സംബന്ധിച്ച് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അവ മെച്ചപ്പെടുത്തുന്നതിനുള്ള ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ നിര്‍ദേശിക്കാന്‍ വകുപ്പുകളെ ചുമതലപെടുത്തി.
ക്രോഡീകരിച്ച നിര്‍ദ്ദേശങ്ങള്‍ മേല്‍ത്തട്ട് സമിതികള്‍ പരിശോധിച്ച്, ജില്ലാ ആസൂത്രണ സമിതി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ നിര്‍ദ്ദേശങ്ങള്‍ക്കാണ് അന്തിമ അനുമതി നല്‍കുക. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അധ്യക്ഷയായി. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയോജന ദിനാചരണം
പുനലൂർ : അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പുനലൂർ താലൂക്ക് ബ്രാഞ്ച് കമ്മിറ്റിയുടെയും കേരള ഫോക്കസ് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷണൽ പ്രസിഡന്റ് ഡോ.ആർ.വി. അശോകനെ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഡോ.കെ.ടി.തോമസ് ആദരിച്ചു.
കേരള ഫോക്കസ് സെക്രട്ടറിയും റെഡ്ക്രോസ് സൊസൈറ്റി വൈസ് ചെയർമാനുമായ വി.വിഷ്ണുദേവ്, റെഡ്ക്രോസ്സ് സെക്രട്ടറി ഐക്കരബാബു എന്നിവർ പ്രസംഗിച്ചു.